കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തുടരുന്നു; 18കാരന്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി

ഉത്തര്‍പ്രദേശ്: (www.kvartha.com 05.04.2018) കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. അവധിക്കാലമായതിനാല്‍ അപകട സാദ്ധ്യതകള്‍ ഇനിയും കൂടാന്‍ കാരണമാവും. ഇന്ന് കുട്ടികള്‍ക്ക് ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധ്യമല്ല. ഏപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാകാം. ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയാണ് പീഡനത്തിനിരയായത്. 18കാരനായ അയല്‍വാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

National, News, Molestation, Case, Utharpradesh, Molestation; case against youth.

ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴാണ് പീഡനം നടന്നത്. ചോക്ലേറ്റ് നല്‍കി യുവാവ് കുട്ടിയെ തന്റെ വീട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചാണ് പീഡനം നടന്നത്.

എന്നാല്‍ വേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന പ്രതി കുട്ടിയെ പെട്ടിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് പ്രതി കടന്നു കളയുകയായിരുന്നു. പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് പ്രതിയെ പിടികൂടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Molestation, Case, Utharpradesh, Molestation; case against youth.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?