ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; സമൂഹമാധ്യമങ്ങളിലൂടെയുള്ള സുഹൃത്തുക്കളുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍

പട്ടിക്കാട്: (www.kvartha.com 18.04.2018) ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. അതേസമയം സമൂഹമാധ്യമങ്ങളിലൂടെയുള്ള സുഹൃത്തുക്കളുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന്‍ - ജയ ദമ്പതികളുടെ മകള്‍ അനഘയാണ്(18) മരിച്ചത്. സമൂഹ മാധ്യമത്തിലൂടെ അനഘയെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനഘയുടെ മൊബൈല്‍ ഫോണില്‍ ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം ലഭിച്ചിരുന്നു. വീട്ടില്‍ നിന്നു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

18 year old girl found dead, Student, News, Local-News, Friends, Mobile Phone, Police, Case, Student, Obituary, Kerala

മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിനിയാണ് മരിച്ച അനഘ. സംസ്‌കാരം ബുധനാഴ്ച വടൂക്കര ശ്മശാനത്തില്‍ .

Keywords: 18 year old girl found dead, Student, News, Local-News, Friends, Mobile Phone, Police, Case, Student, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?