കത് വ സംഭവത്തിന് പിന്നാലെ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പീഡനവും: മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എട്ടുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മദ്യപിച്ച് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെ പ്രതിയായ 18കാരനെ പിടികൂടി

ലക്‌നൗ: (www.kvartha.com 17.04.2018) കത് വ സംഭവത്തിന് പിന്നാലെ സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പീഡനവും. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എട്ടുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മദ്യപിച്ച് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെ പ്രതിയായ 18കാരനെ പിടികൂടി

സോനു എന്ന പതിനെട്ടുകാരനാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ തിങ്കളാഴ്ച 1.30 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. വിവാഹ സല്‍ക്കാരത്തിനിടെ മാതാപിതാക്കളുടെ കണ്ണു വെട്ടിച്ച് സോനു കുട്ടിയെ അടുത്തുള്ള നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നീട് മദ്യപിച്ച് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

7-year-old girl molested, killed during wedding in Uttar Pradesh’s Etah, Molestation, Crime, Criminal Case, News, Police, Arrest, National.

വിവാഹ സത് ക്കാരത്തിനിടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണം നടക്കുന്ന വീട്ടില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. കത് വ സംഭവത്തിന് ശേഷം രാജ്യത്ത് ഇത് മൂന്നാമത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7-year-old girl molested, killed during wedding in Uttar Pradesh’s Etah, Molestation, Crime, Criminal Case, News, Police, Arrest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?