ഗുസ്തിയില്‍ ബജ്‌രംഗിലൂടെ ഇന്ത്യയ്ക്ക് 17-ാം സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): (www.kvartha.com 13.04.2018) ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് 17-ാം സ്വര്‍ണം. പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ഹരിയാനക്കാരനായ ബജ് രംഗ് സ്വര്‍ണം നേടിയത്. ഗോള്‍ഡ് കോസ്റ്റില്‍ വെള്ളിയാഴ്ച ഇന്ത്യ നേടുന്ന മൂന്നാം സ്വര്‍ണമാണിത്. ഷൂട്ടിങ്ങില്‍ തേജസ്വിനി സാവന്ത്, അനീഷ് ഭന്‍വാല എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളിയാഴ്ച സ്വര്‍ണം നേടിയ മറ്റു താരങ്ങള്‍. അതേസമയം വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധെ വെള്ളി നേടി.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ തേജസ്വിനി സാവന്താണ് വെള്ളിയാഴ്ച ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ ആദ്യ സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വര്‍ണം നേടിയപ്പോള്‍ 455.7 പോയിന്റുമായി അന്‍ജും മുദ്ഗിലാണ് വെള്ളി നേടിയത്. പിന്നാലെ പതിനഞ്ചുകാരന്‍ ഷൂട്ടിങ് താരം അനീഷ് ഭന്‍വാലയിലൂടെ ഇന്ത്യ 16-ാം സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷ് ഭന്‍വാല ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവച്ചിട്ടത്.
ഗുസ്തിയില്‍നിന്ന് രണ്ടു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. പുരുഷന്‍മാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മൗസം ഖത്രി, വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ധന്‍ഡ എന്നിവരാണ് വെള്ളി നേടിയത്. വനിതകളുടെ 68 കിലോകഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണ്‍ വെങ്കലം നേടി. പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ നമാന്‍ തന്‍വാറും വെങ്കലം സ്വന്തമാക്കി.
ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടരുന്ന ഇന്ത്യ, ഈ ഇനത്തില്‍നിന്നു മാത്രം നേടുന്ന ആറാം സ്വര്‍ണമാണിത്. ഇതോടെ 17 സ്വര്‍ണവും ഒന്‍പതു വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 38 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 64 സ്വര്‍ണവും 48 വെള്ളിയും 50 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. 29 സ്വര്‍ണവും 33 വെള്ളിയും 32 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CWG 2018 Live, Wrestling Live Streaming: Bajrang Punia wins gold; Pooja Dhanda, Mausam Khatri bag silver; Divya Kakran gets bronze, Gold, Winner, Trending, Sports, World.

Powered by Info News For You

Comments
Post a Comment