മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
സതാര: (www.kvartha.com 10.04.2018) മഹാരാഷ്ട്രയിലെ സതാര ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പതിനേഴ് മരണം. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും പൂനെയിലേയ്ക്ക് തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‌പെട്ടത്.
മുംബൈ ബംഗലൂരു ഹൈവേയില്‍ പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. അപകടസാധ്യത മേഖലയായ ഖംബത്കി ഘട്ടിന് സമീപത്തുവെച്ച് ട്രക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടം നടന്നയുടനെ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. 15ഓളം തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Seventeen construction workers and 15 others were injured after a moving truck overturned in Satara district in western Maharashtra during the wee hours today, police said.
Keywords: National, Accident death, Accident

Powered by Info News For You

Comments
Post a Comment