16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി എം എല്‍ എയുടെ സഹോദരന്‍ അറസ്റ്റില്‍
ലക്‌നൗ: (www.kvartha.com 10.04.2018) 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി എം എല്‍ എയുടെ സഹോദരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കുല്‍ദീപ് സിംഗ് സെന്‍ഗര്‍ എം.എല്‍.എയുടെ സഹോദരന്‍ അതുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ടാണ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ എം.എല്‍.എയുടെ സഹോദരന്‍ അതുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീടാണ് ഇയാള്‍ക്ക് നേരെ പീഡന ആരോപണം ഉയര്‍ന്നത്. ഇയാളുടെയും സംഘത്തിന്റെയും മര്‍ദനമേറ്റ പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അതുലിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ പിതാവും ഉന്നാവോ സ്വദേശിയുമായ പപ്പു സിംഗിനെ ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനില്‍ വെച്ച് കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് നാല് പോലീസുകാര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് നടപടിയെടുത്തിട്ടുണ്ട്.
അതേസമയം ഒരു വര്‍ഷം മുമ്പ് കുല്‍ദീപ് സിംഗ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ എം എല്‍ എ പത്ത് വര്‍ഷത്തിലധികമായുള്ള ചില കുടുംബ പ്രശ്‌നങ്ങളാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണത്തിന് ഉയരാന്‍ കാരണമെന്നാണ് പറയുന്നത്. യുവതിയുടെ കുടുംബം കാരണം ഒരു കേസില്‍ ബലിയാടുകളാകേണ്ടി വന്ന രണ്ട് നിരപരാധികളെ താന്‍ രക്ഷിച്ചിരുന്നു. അതിന്റെ പകയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: BJP MLA's brother arrested over death of Unnao molest victim's father in jail, Molestation, Accused, Arrest, Police, Crime, Criminal Case, hospital, Treatment, Allegation, BJP, Politics, National.
Powered by Info News For You

Comments
Post a Comment