ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കൊച്ചിയിലും; ഒരു കപ്പ് കാപ്പിക്ക് 1600 രൂപ; ഒരു കിലോ കാപ്പിപ്പൊടിക്ക് ഒന്നരലക്ഷം രൂപ! ഉത്പാദനം ഒരു ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്നും
കൊച്ചി: (www.kvartha.com 26.04.2018) ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിപ്പൊടിക്ക് വില ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപ. ഒരു കപ്പ് കാപ്പി കുടിക്കണമെങ്കില്‍ 1600 രൂപ നല്‍കണം. കോപ്പി ലുവാക്ക് എന്നാണ് കാപ്പിയുടെ പേര്. ഇനി കൊച്ചി പനമ്പള്ളി നഗറിലെ 'കഫേ കോപ്പി ലുവാക്കിലും' ഈ കാപ്പി ലഭിക്കും. അന്യ ജില്ലയില്‍ നിന്നടക്കം നിരവധിയാളുകളാണ് ഇവിടേക്ക് കാപ്പി കുടിക്കാനെത്തുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് കാപ്പിപ്പൊടി ഇറക്കുമതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി നിര്‍മ്മിക്കുന്നത് വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നാണ്. കാപ്പിക്കുരുതീനിയായ വെരുകിന്റെ വിസര്‍ജ്യം ഉണക്കി പൊടിച്ചാണ് കോപ്പി ലുവാക്ക് ഉണ്ടാക്കുന്നത്. ഏറ്റവും നല്ല കാപ്പിക്കുരു മാത്രമേ വെരുക് ഭക്ഷിക്കാറുള്ളു.

തുടക്കത്തില്‍ ഇന്തോനേഷ്യയില്‍ മാത്രമാണ് കോപ്പി ലുവാക്ക് ഉത്പാദിപ്പിച്ചിരുന്നത്. പിന്നീട് ഇന്ത്യയയടക്കമുള്ള രാജ്യങ്ങളില്‍ കോപ്പി ലുവാക്കിന്റെ ഉത്പാദനം ആരംഭിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Food, Kopi Luwak, Cafe, Indonesia, Civet Cat, Poo, World Most Expensive Coffee Also In Kochi

Powered by Info News For You
Comments
Post a Comment