കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ 16 ദിവസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

ഭുവനേശ്വര്‍: (www.kvartha.com 01.04.2018) മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങവെ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലബസ്തയില്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ കുരങ്ങന് പിന്നാലെ ഓടിയെങ്കിലും ശരവേഗത്തില്‍ അത് കാട്ടിലേക്ക് പാഞ്ഞുകയറി.

തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഒരു വീടിന്റെ പിന്‍ഭാഗത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്ന് സംഘങ്ങളായാണ് കാട്ടില്‍ അന്വേഷണം നടത്തിയത്.

16-day-old baby found dead in well day after he was stolen by monkey in Odisha, Missing, Dead Body, Well, Child, Parents, Police, Natives, Probe, National.

കിണറ്റില്‍ നിന്ന് വെള്ളം കോരാനെത്തിയ സ്ത്രീ തിരയിളക്കം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഓടുന്നതിനിടെ കുരങ്ങന്റെ കൈയില്‍ നിന്ന് കുഞ്ഞ് കിണറ്റിലേക്ക് വീണതാവാമെന്നാണ് സംശയിക്കുന്നത്.

16-day-old baby found dead in well day after he was stolen by monkey in Odisha, Missing, Dead Body, Well, Child, Parents, Police, Natives, Probe, National.

പ്രദേശത്ത് ഏറെ നാളായി കുരങ്ങിന്റെ ശല്യം ഉണ്ടായിരുന്നുവെന്നും, പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Keywords: 16-day-old baby found dead in well day after he was stolen by monkey in Odisha, Missing, Dead Body, Well, Child, Parents, Police, Natives, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?