മതസ്പര്‍ധ വളര്‍ത്തുന്ന സംഘ്പരിവാര്‍ പ്രകടനം:യൂത്ത് ലീഗിന്റെ പരാതിയില്‍ 153 (എ) പ്രകാരം കേസെടുത്തു
കാസര്‍കോട് (www.evisionnews.co): മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ടൗണില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തു. പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ജില്ലാ പൊലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും മനുഷ്യ സ്നേഹവും ഇല്ലായ്മ ചെയ്ത് വര്‍ഗീയ സംഘര്‍ഷം വിളിച്ചുവരുത്തുക എന്ന അസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് പ്രകടനം നടത്തിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടപടിയാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടിയും പരാതി നല്‍കിയിരുന്നു.
Powered by Info News For You
Comments
Post a Comment