പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വിലയായാലെന്താ; വെറും പുല്ലുകൊണ്ട് കാറോടിക്കാനുള്ള വിദ്യയുമായി മോഡി സര്‍ക്കാര്‍, മാറ്റിവെച്ചിരിക്കുന്നത് 1500 കോടി ഡോളര്‍
ന്യൂഡല്‍ഹി: (www.kvartha.com 03.04.2018) പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വിലയായാലെന്താ. വെറും പുല്ലുകൊണ്ട് വണ്ടിയോടിക്കാനുള്ള വിദ്യയുമായി മോഡി സര്‍ക്കാര്‍ മുന്നേറുന്നു. ഇതിനായി മാറ്റിവെച്ചിരിക്കുന്നത് 1500 കോടി ഡോളര്‍.
ഡീസലും പെട്രോളും പിന്നിട്ട് വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന കാലമാണിത്. പരിസ്ഥിതി സൗഹൃദ 'ഗ്രീന്‍ എനര്‍ജി'യാണു ലോകത്തിനു ഇപ്പോള്‍ പ്രിയങ്കരം. ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഇത്തരം വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്- പുല്ലിലോടുന്ന കാര്‍.
പെട്രോളില്‍ മാത്രമല്ല 'പുല്ലിലും' കാറോടുന്ന കാലം വരുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോഡി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും വലിയ പുല്ലായ മുളയെയാണ് ഇന്ധനമാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങുന്ന 'മുള ഇന്ധനം' ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും.
അസം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും (Numaligarh Refinery) ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും (Chempolis Oy) ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചു കഴിഞ്ഞു. അസമില്‍ ധാരാളമുള്ള മുള സംസ്‌കരിച്ചു പ്രതിവര്‍ഷം 60 കോടി ലീറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉല്‍പാദിപ്പിക്കുന്ന മുളയുടെ മൂന്നില്‍ രണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.

Keywords: Grass-fed cars move from science fiction to reality in $15 billion market, New Delhi, News, Business, Prime Minister, Narendra Modi, Researchers, Media, Report, National.
Powered by Info News For You

Comments
Post a Comment