കേരളത്തെ ഞെട്ടിച്ച് വീണ്ടും ആര്‍ സി സിയില്‍ ദുരന്തം; രക്തം സ്വീകരിച്ച 14കാരന്‍ എച്ച് ഐ വി ബാധിച്ച് മരിച്ചു

തിരുവനന്തപുരം: (www.kvartha.com 27.04.2018) കേരളത്തെ ഞെട്ടിച്ച് ആര്‍ സി സിയില്‍ വീണ്ടുമൊരു ദുരന്തം കൂടി. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച 14കാരന്‍ എച്ച് ഐ വി ബാധിച്ച് മരിച്ചു. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മരിച്ചത് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതു വഴിയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ആര്‍സിസിയില്‍നിന്നു മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വാദം.

അതേസമയം, വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 'പതിനായിരക്കണക്കിന് ആളുകള്‍ക്കു ചികിത്സ നല്‍കുന്ന സ്ഥാപനമാണ് ഇത്. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

One more child killed after receiving blood from Regional Cancer Center, Thiruvananthapuram, News, Cancer, Treatment, hospital, Allegation, Dead, Obituary, Kerala, Health

ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ചതുവഴി എച്ച് ഐ വി ബാധിച്ചു ഹരിപ്പാട് സ്വദേശിനിയായ കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പെയാണു മറ്റൊരു ഗുരുതരമായ ആരോപണവും ഉയര്‍ന്നിരിക്കുന്നത്. രക്താര്‍ബുദത്തിനു ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ 26നാണു മരിച്ചത്. എച്ച് ഐ വി ബാധിച്ചതായി ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയോടു പറഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലും എച്ച് ഐ വി സ്ഥിരീകരിച്ചു.

രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച് ഐ വി പടര്‍ന്നതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ആര്‍സിസിയില്‍നിന്ന് മാത്രമല്ല, രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്നു മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതു വയസുകാരി മരിച്ചത്. ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ചതു വഴിയാണു രോഗം പിടിപെട്ടതെന്നു അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍സിസി നിഷേധിച്ചതോടെ നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണു കുട്ടിയുടെ മാതാപിതാക്കള്‍.

Keywords: One more child killed after receiving blood from Regional Cancer Center, Thiruvananthapuram, News, Cancer, Treatment, hospital, Allegation, Dead, Obituary, Kerala, Health.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?