കശ്മീരിലെ സൈനികാതിക്രമം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പതിനഞ്ച് വര്‍ഷത്തിനിടെ വധിച്ചത് 144 കുട്ടികളെ

ശ്രീനഗര്‍: (www.kvartha.com 01.04.2018) കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന വെളിപെടുത്തല്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സൈനികാതിക്രമത്തില്‍ മാത്രം കശ്മീരില്‍ 144 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദി ജമ്മു ആന്‍ഡ് കാശ്മീര്‍ കൊയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് ഓരോ വര്‍ഷവും ചുരുങ്ങിയത് 26 കുട്ടികളെങ്കിലും കശ്മീരില്‍ കൊല്ലപ്പെടുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്്. ഇന്ത്യന്‍ സൈന്യമോ തീവ്രവാദികളോ അജ്ഞാത തോക്കുധാരികളോ ആവാം ഇതിനു പിന്നില്‍. അതുമല്ലെങ്കില്‍ ഷെല്ലുകള്‍ പൊട്ടിത്തെറിക്കുന്നതോ നിയന്ത്രണ രേഖയിലെ ഇന്ത്യ-പാക് ഷെല്ലാക്രമണമോ കുട്ടികളുടെ മരണത്തിന് കാരണമാവുന്നു-റിപ്പോര്‍ട്ട് പറയുന്നു.

National, Kashmir, Srinagar, Army, Children, News, Pellet Gun, Terrorists, Death, Massacre, Kashmir; 144 Children Dead In !5 Years

2003 മുതല്‍ 318 കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 144പേര്‍ സൈന്യത്തിന്റെ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. അതില്‍ തന്നെ സംസ്ഥാന പൊലിസിന്റെയും സൈനിക അര്‍ധ സൈനിക വിഭാഗങ്ങളുടെയും വെടിവെപ്പുകളിലാണ് 110 പേര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരുടെ ആക്രമണത്തില്‍ 147 പേരും തീവ്രവാദി ആക്രമണങ്ങളില്‍ 12പേരുമാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പതിനേഴു വയസ്സിനു താഴെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്.

പെല്ലെറ്റ് ഗണ്‍ അടക്കമുള്ള മാരകായുധങ്ങളുടെ ഉപയോഗത്തില്‍ നൂറിലധികം കുട്ടികള്‍ക്ക് സാരമായ പരിക്കുകള്‍ ഏല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kashmir, Srinagar, Army, Children, News, Pellet Gun, Terrorists, Death, Massacre, Kashmir; 144 Children Dead In !5 Years


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?