കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്‍വാണിഭക്കേസ് പ്രതിയുടെ കൂടെ 14കാരി പെണ്‍കുട്ടിയും; കുട്ടിയെ കൈമാറിയത് കോട്ടയം സ്വദേശികളായ 2 യുവതികള്‍

ചിങ്ങവനം: (www.kvartha.com 03.04.2018) കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്‍വാണിഭക്കേസ് പ്രതിയുടെ കൂടെ 14കാരി പെണ്‍കുട്ടിയും. കുട്ടിയെ പ്രതിക്ക് കൈമാറിയത് കോട്ടയം സ്വദേശികളായ രണ്ട് യുവതികളെന്ന് സംശയം. ചങ്ങനാശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് പള്ളിക്കത്തോട് പന്ത്രണ്ടാംമൈല്‍ ചോരികാവുങ്കല്‍ ജോമിനി (37), പള്ളിക്കത്തോട് അരിവിക്കുഴി കൊച്ചില്ലത്ത് വീട്ടില്‍ എസ്. അനീഷ് (35) എന്നിവര്‍ എക്‌സൈസിന്റെ പിടിയിലായത്. അനീഷിന്റെ ചിങ്ങവനം പന്നിമറ്റത്തെ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

പൂവരണി പെണ്‍വാണിഭക്കേസില്‍ 22 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജോമിനി ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഇതിനിടെയും പെണ്‍വാണിഭസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

Poovarani immoral racket case accused also involved ganja case, Police, Arrest, Minor girls, Appeal, Bail, Court, Kottayam, Natives, Women, Crime, News, Local-News, Criminal Case, Kerala

ഏറ്റുമാനൂര്‍ സ്വദേശിയായ മാളുവും കോട്ടയം സ്വദേശിയായ മായയും ചേര്‍ന്നാണ് പതിന്നാലുകാരിയായ പെണ്‍കുട്ടിയെ ജോമിനിക്കു കൈമാറിയതെന്നാണ് സൂചന. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ അനീഷിന്റെ പന്നിമറ്റത്തെ മുറിയിലെത്തിച്ചിരുന്നതായും വിവരമുണ്ട്. എന്നാല്‍, എക്‌സൈസിന്റെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയമായതിനാല്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് എക്‌സൈസ്.

പൂവരണി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു വന്നു പലര്‍ക്കായി കാഴച വച്ച കേസിലെ പ്രധാന പ്രതികളാണ് ജോമിനിയും ഭര്‍ത്താവും. 2007 മുതല്‍ 2008 വരെയുള്ള സമയത്തിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.


Keywords: Poovarani immoral racket case accused also involved ganja case, Police, Arrest, Minor girls, Appeal, Bail, Court, Kottayam, Natives, Women, Crime, News, Local-News, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?