കൂട്ടുകാരോടൊപ്പം കക്ക പെറുക്കാന്‍ പോയ 12 വയസുകാരന്‍ ഷിറിയ പുഴയില്‍ മുങ്ങി മരിച്ചു

കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം കക്ക പെറുക്കാന്‍ പോയ 12 വയസുകാരന്‍ ഷിറിയ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് അടുക്കത്ത് ബയല്‍ ഭഗവതി നഗറിലെ വിക്രമന്‍- ഷിറിയയിലെ അനിത ദമ്പതികളുടെ മകന്‍ അഭീഷ് (12) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. അടുക്കത്ത് ബയലിലെ പിതാവിന്റെ വീട്ടിലായിരുന്ന അഭീഷ് ബര്‍ത്തഡേ ആഘോഷിക്കാനാണ് ഷിറിയയിലെ മാതാവിന്റെ വീട്ടിലെത്തിയത്. അവിടെന്ന് കൂട്ടുകാരോടൊപ്പം കക്ക പെറുക്കാന്‍ പുറപ്പെട്ടതായിരുന്നു കുട്ടി. പുഴയില്‍ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാര്‍ ബഹളം വെക്കുകയും കുമ്പള പൊലീസും ഉപ്പളയില്‍ നി്ന്ന് ഫയര്‍ഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്തിയോട് കുക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഏക സഹോദരന്‍ സുനിത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?