അതിശക്തമായ പേമാരിയില്‍ 12മരണം: താജ്മഹലിന്റെ മിനാരം തകര്‍ന്നു വീണു

ജയ്പുര്‍ (www.evisionnews.co): കിഴക്കന്‍ രാജസ്ഥാനില്‍ ബുധനാഴ്ച രാത്രി പെയ്ത പേമാരിയില്‍ 12 മരണം. ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചുപേരുമാണ് മരിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ആഗ്ര ധോല്‍പൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയില്‍ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

അതേസമയം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഗ്രയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12അടി ഉയരമുള്ള ലോഹത്തൂണാണു ബുധനാഴ്ച രാത്രി തകര്‍ന്നത്. നാല്‍പ്പതു മിനിറ്റോളം പ്രദേശത്തു മഴ പെയ്‌തെങ്കിലും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?