മുഖ്യമന്ത്രി 12 ന് കാസര്‍കോട്ട്; ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോടിനെ പ്രഖ്യാപിക്കും

ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2018) പിലിക്കോട് ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി മാറുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ പ്രഖ്യാപനം എപ്രില്‍ 12 ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഊര്‍ജ സംരക്ഷണത്തിനായി ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിയാണ് ഇതോടെ പിലിക്കോടിന് സ്വന്തമാകുന്നത്. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ നടപ്പിലാക്കിയ 'ഊര്‍ജയാനം' പദ്ധതിയിലൂടെയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡും പിലിക്കോടിന് ലഭിച്ചിരുന്നു.

കാലിക്കടവില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിലിക്കോടിനെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. സന്തോഷ് ട്രോഫിതാരം കെ.പി രാഹുലിനെ അനുമോദിക്കും. പി.കരുണാരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ഖാദിബോര്‍ഡ്‌വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Kasaragod, Kerala, News, Pinarayi-Vijayan, Cheruvathur, top-Headlines, Filament Bulb, Pilicode, Chief Minister Visiting Kasargod On April 12th

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Pinarayi-Vijayan, Cheruvathur, top-Headlines, Filament Bulb, Pilicode, Chief Minister Visiting Kasargod On April 12th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?