ഇഷ്ടം പോലെ ഡേറ്റയും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കി ബിഎസ്എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ്; 1199 രൂപയുടെ പാക്കേജില്‍ അണ്‍ലിമിറ്റഡ് കോളും ഡേറ്റയും, ഒപ്പം മൂന്ന് സിം കാര്‍ഡുകളും

കൊച്ചി: (www.kvartha.com 18.04.2018) ഇഷ്ടം പോലെ ഡേറ്റയും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കി ബിഎസ്എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അണ്‍ലിമിറ്റഡ് കോളും ഡേറ്റയും ലഭ്യമാകുക. ഇതിനൊപ്പം മൂന്ന് സിം കാര്‍ഡുകള്‍ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവര്‍ക്കും ഡേറ്റാ കോള്‍ സേവനം ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും എന്നതാണു പ്രത്യേകത. ഫ്രീ ഓണ്‍ലൈന്‍ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പാക്കേജ് എന്നിവയും ഒരു സിമ്മില്‍ നല്‍കും. ബ്രോഡ്ബാന്‍ഡ് പ്ലാനിലെ അണ്‍ലിമിറ്റഡ് ഡേറ്റയില്‍ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും.

BSNL Announces New Data and Call Offers. Details Here, Kochi, News, Business, Technology, BSNL, Family, Kerala

സിം കാര്‍ഡുകളില്‍ ദിവസം ഒരു ജിബി ഡേറ്റയാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഈ പ്ലാനിലേക്ക് മാറാന്‍ അവസരമുണ്ടെന്നു ബിഎസ്എന്‍എല്‍ അറിയിച്ചു.

Keywords: BSNL Announces New Data and Call Offers. Details Here, Kochi, News, Business, Technology, BSNL, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?