മല്യയും നീരവും മാത്രമല്ല, പെരുംകള്ളന്‍മാരുടെ ലിസ്റ്റ് നീളുന്നു, എസ് ബി ഐയില്‍ നിന്നും ഇരുന്നൂറുകോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് മുങ്ങി നടക്കുന്നത് 115 പേര്‍; എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബാങ്ക് തയ്യാറല്ല

കോട്ടയം: (www.kvartha.com 26.04.2018) മല്യയും നീരവും മാത്രമല്ല, പെരുംകള്ളന്‍മാരുടെ ലിസ്റ്റ് നീളുന്നു, എസ് ബി ഐയില്‍ നിന്നും ഇരുന്നൂറുകോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് മുങ്ങി നടക്കുന്നത് 115 പേര്‍; എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബാങ്ക് തയ്യാറല്ല.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍നിന്നു മാത്രം 200 കോടിക്കു മുകളില്‍ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടങ്ങി മുങ്ങി നടക്കുന്നവരുടെ എണ്ണമാണു പുറത്തുവന്നിരിക്കുന്നത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്. ധനരാജിന്റെ വിവരവാകാശ അപേക്ഷയില്‍ എസ്ബിഐ കൈമാറിയതാണ് ഈ വിവരം.

Two hundred crore loan 115 people fail to repay this in SBI, Kottayam, News, Banking, Bank, Business, Application, RBI, National

കണക്കു പുറത്തുവിടുന്നുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ഇതുവരെ എസ്ബിഐ തയാറായിട്ടില്ല. അക്കാര്യം അതീവ രഹസ്യമാണെന്നാണു ബാങ്കിന്റെ മറുപടി. ഈ 115 പേര്‍ക്കെതിരെയും ആര്‍ബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ബാങ്കില്‍നിന്ന് ഇവരില്‍ പലരും അഞ്ഞൂറുകോടിക്കുമുകളിലുള്ള തുകയാണ് എടുത്തിരിക്കുന്നത്. എന്നാല്‍ തിരിച്ചടവാകട്ടെ മുടങ്ങിയ അവസ്ഥയിലും. വിവിധ ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്തു മുങ്ങിയ നീരവ് മോഡിയെയും വിജയ്മല്യയെയും തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് എസ്ബിഐയുടെ ഈ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two hundred crore loan 115 people fail to repay this in SBI, Kottayam, News, Banking, Bank, Business, Application, RBI, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?