പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും മുദ്രവാക്യം വിളിച്ചു, പോലീസ് ലാത്തിവീശി, 10 പേര്‍ കസ്റ്റഡിയില്‍


കാസര്‍കോട്: (www.kasargodvartha.com 16.04.2018) കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാനഗറില്‍ നിന്നും കാസര്‍കോട്ടേക്ക് യുവാക്കള്‍ നടത്തിയ പ്രകടനം അണങ്കൂരില്‍ അവസാനിപ്പിച്ചിട്ടും പിരിഞ്ഞുപോകാതെ മുദ്രവാക്യം വിളിച്ചവര്‍ക്കു നേരെ പോലീസ് ലാത്തിവീശി. 10 പേരെ കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ ഭാഗത്തു പ്രകടനമായെത്തിയ യുവാക്കള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്നും കറന്തക്കാട്ടേക്ക് നീങ്ങിയതോടെ പോലീസ് തടയുകയായിരുന്നു.

പിന്നീട് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. പ്രകടനത്തിന്റെ നേതൃത്വത്തിലുള്ളവരുടെ പേരും വിലാസവും നല്‍കിയാല്‍ മാത്രമേ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് കടത്തിവീടു എന്ന് പോലീസ് പറഞ്ഞു. ഇതിന് യുവാക്കള്‍ തയ്യാറായില്ല. പിന്നീട് തിരിച്ചുപോയ യുവാക്കള്‍ പ്രകടനം അണങ്കൂരില്‍ വെച്ച് അവസാനിപ്പിച്ചു. പിന്നീട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാതെ മുദ്രാവാക്യം വിളിച്ചതോടെയാണ് ഇവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചത്. പ്രകടനം നയിച്ച പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Vidya Nagar, Police Lathi, 10 People, Custody, Lathi charged in Kasaragod, 10 in custody. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?