1000 രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ ഗുരുവായൂരപ്പനെ ക്യൂ നില്‍ക്കാതെ അടുത്തു കാണാം, ഒപ്പം പ്രസാദ കിറ്റും കിട്ടും

തൃശൂര്‍: (www.kasargodvartha.com 06.04.2018) ഗുരുവായരപ്പന് ശ്രീലകത്ത് ആയിരം രൂപയ്ക്ക് നെയ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തര്‍ക്ക് ദര്‍ശനവും പ്രസാദ കിറ്റും നല്കുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തില്‍ 4500 രൂപയ്ക്ക് നെയ് വിളക്ക് സമര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ക്ക് ഇപ്പോഴുള്ള പോലെ അഞ്ച് പേര്‍ക്ക് ദര്‍ശനവും പ്രസാദ കിറ്റും നല്കുന്ന രീതി തുടരുന്നതിനും തീരുമാനിച്ചു. ആയിരം രൂപയക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ ഒരാള്‍ക്കാണ് ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യം നല്കുക.

ആയിരം രൂപയ്ക്ക് ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തുവാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചിലര്‍ വന്‍തുകകള്‍ വാങ്ങി ദര്‍ശനത്തിന് സൗകര്യമൊരുക്കി കൊടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

Kerala, News, Thrissur, Religion, Guruvayoor, Guruvayoor Temple, Special Darsan , Top head line,Guruvayoor temple special darsanam


അതു പോലെ വളരെ അകലെ നിന്ന് ദര്‍ശനത്തിനായി വരുന്ന ഭക്തര്‍ക്ക് ഒരാളുടെ ദര്‍ശനത്തിനു പോലും 4500 രൂപ മുടക്കണമെന്നതിനെ കുറിച്ചും വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് നെയിവിളക്ക് വഴിപാട് തുക 1000 ആക്കുകയും ഒരാള്‍ക്ക് ദര്‍ശന സൗകര്യം ഭരണസമിതി ഒരുക്കിയത്. ദര്‍ശനത്തിനായി കാശു വാങ്ങുവാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സൗകര്യം വ്യാപകമാണെങ്കിലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുള്ള പതിവ് ഇല്ലാ എന്നതും ഭക്തിയുടേയും സംഘടനകളുടേയും എതിര്‍പ്പിന് കാരണമാകുന്നു പ്രസാദ ഊട്ട് വഴിപാടിനുള്ള തുക പ്രഭാത ഭക്ഷണത്തിനും രാത്രിയിലെ പ്രസാദ ഊട്ടിനും 15,000 രൂപ വീതമായി നിശ്ചയിച്ചു.

ഉച്ചസമയത്തെ പ്രസാദ ഊട്ട് ഭക്തര്‍ക്ക് വഴിപാടാക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ക്ഷേത്രത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ തുക അടക്കാവുന്നതാണ്. ഒരു ദിവസത്തെ മുഴുവന്‍ പ്രസാദ ഊട്ടിനുള്ള വഴിപാട് തുക 1 ലക്ഷത്തി 30,000 രൂപയാക്കുന്നതിനും തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Religion, Guruvayoor, Guruvayoor Temple, Special Darsan , Top head line,Guruvayoor temple special darsanam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?