കളി തുടങ്ങി 10 മിനിറ്റിനുള്ളില്‍ 10 പേരായി ചുരുങ്ങി; ഗ്രീസ്മാന്‍ രക്ഷകനായപ്പോള്‍ ആഴ്‌സനലിനെതിരെ അത്‌ലറ്റിക്കോയ്ക്ക് വിജയത്തിളക്കമുള്ള സമനില

ലണ്ടന്‍: (www.kvartha.com 28.04.2018) യുവേഫ യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിഫൈനല്‍ മത്സരത്തില്‍ ആഴ്‌സനലിനെതിരെ അത്‌ലറ്റിക്കോ മഡ്രിഡിന് വിജയത്തോളം വിലമതിക്കുന്ന സമനില. പത്തുമിനിറ്റിനുള്ളില്‍ പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതിക്കളിച്ചാണ് അത്‌ലറ്റിക്കോ എതിരാളികളുടെ തട്ടകത്തില്‍ സമനില നേടിയെടുത്തത്.

10-ാം മിനിറ്റില്‍ പ്രതിരോധനിര താരം സിമിയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഒരു ഡിഫന്‍ഡറെ നഷ്ടമായിട്ടും ആദ്യ പകുതിയിലുടനീളം ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന അത്‌ലറ്റിക്കോയുടെ നെഞ്ചകം പിളര്‍ന്ന് 61-ാം മിനിറ്റില്‍ ലക്കാസറ്റെ ആഴ്‌സനലിന് വേണ്ട് ഗോള്‍ നേടി. എന്നാല്‍ കളിതീരീന്‍ എട്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ അന്റോയിന് ഗ്രീസ്മാന്‍ നേടിയ ഗോളിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ എവേ ഗോളിന്റെ ആനുകൂല്യത്തോടു കൂടിയാവും അത്‌ലറ്റിക്കോ കളിക്കാനിറങ്ങുക.

Sports, World, News, London, Football, Arsenal, Atletico De Madrid, Uefa Europa League, Red Card, Profligate Arsenal punished by 10-man Atletico Madrid

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, World, News, London, Football, Arsenal, Atletico De Madrid, Uefa Europa League, Red Card, Profligate Arsenal punished by 10-man Atletico Madrid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?