ആവേശമായി ചെങ്കളയില്‍ യൂത്ത് ലീഗിന്റെ 'ഹരിത താളം'
ചെങ്കള (www.evisionnews.co): അതിജീവനത്തിന്റെ പാതയില്‍ ആത്മാഭിമാനവും അവകാശബോധവും പകര്‍ന്നു നല്‍കിയ മുസ്്‌ലിം ലീഗിന്റെ എഴുപതാം പിറന്നാളില്‍ ആവേശകരമായ പരിപാടികളുമായി യൂത്ത് ലീഗ് ചെങ്കള ശാഖ ശ്രദ്ധേയമായി. പച്ചജേഴ്‌സി അണിഞ്ഞ അമ്പതോളം പ്രവര്‍ത്തകരും ചെങ്കള പഞ്ചായത്തിലെ മുതിര്‍ന്ന നേതാക്കളും വട്ടത്തിലിരുന്ന് മുസ്ലിം ലീഗിന്റെ ഹരിത ഗാനങ്ങള്‍ കൈമുട്ടിപ്പാടി. പരിപാടി എന്‍.എ നെല്ലക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗിന്റെ നിരവധി നേതാക്കള്‍ ഹരിതതാളത്തില്‍ പങ്കെടുത്തു. പരിപാടിയുടെ വിഡിയോ ശ്രദ്ധയില്‍പെട്ട യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിനന്ദിച്ചു.
Powered by Info News For You

Comments
Post a Comment