എം.എസ്.എഫ് കാമ്പസ് ഫുട്‌ബോള്‍ നൈറ്റ് ഇന്ന് മാന്യ വിന്‍ടച്ചില്‍


കാസര്‍കോട് (www.evisionnews.co): 'പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്വം പ്രതിപക്ഷമാണ് കലാലയം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന കാമ്പസ് സമ്മേളനത്തിന് സമാപനംകുറിച്ച് യൂണിറ്റ് കമ്മിറ്റികള്‍ നിലവില്‍ വന്ന പതിനാറ് കോളജുകളെ പങ്കടുപ്പിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് ഫുട്‌ബോള്‍ നൈറ്റ് ഇന്ന് വൈകിട്ട് ആറുമണി മുതല്‍ മാന്യ വിന്‍ടച്ച് സ്റ്റേഡിയത്തില്‍ നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിനെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഹനീഫ് സ്മാരക ട്രോഫിയും ക്യാഷ് പ്രൈസ് നല്‍കും. രണ്ടാംസ്ഥാനക്കാര്‍ക്ക് സനാബില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും. അഞ്ചുമണ്ഡലങ്ങള്‍ തമ്മില്‍ നടക്കുന്ന സൗഹാര്‍ദ മത്സരത്തിലെ വിജയകള്‍ക്ക് ട്രോഫി നല്‍കും. 

ഉദ്ഘാടന മത്സരത്തില്‍ മുന്‍കാല മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കള്‍ തമ്മില്‍ കളിക്കും. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദീന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി മാനേജര്‍ പി.സി ആസിഫ് മുഖ്യാതിഥിയാകും. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴിയൂര്‍ പ്രമേയപ്രഭാഷണം നടത്തും. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ എന്നിവര്‍ സമ്മാനം നല്‍ക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെ സംസ്ഥാന- ജില്ലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സിഐഎ ഹമീദും അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?