ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍; പിച്ച് ഒരുക്കല്‍ ഏറെ വെല്ലുവിളി
കൊച്ചി: (www.kvartha.com 19.03.2018) ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടത്തും. കെസിഎയും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.
അതേസമയം ഐ എസ് എല്ലും തടസമില്ലാതെ നടത്തുന്നതു സംബന്ധിച്ചു കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച 21ന് നടക്കും. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും മത്സരത്തിനായി പരിഗണിച്ചിരുന്നു.
ജിസിഡിഎ സമ്മതം മൂളിയതോടെ കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിനായി ഒരുക്കുകയെന്നത് കെസിഎയുടെ മുന്നിലുള്ള മുഖ്യ വെല്ലുവിളിയായിരിക്കയാണ്. അണ്ടര്‍ 17 ലോകകപ്പിനായി സ്‌റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് പിച്ചും ഇളക്കി മാറ്റിയിരുന്നു. ഇനി ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മിക്കണം.
പുതിയ വിക്കറ്റ് നിര്‍മിക്കാന്‍ രണ്ടാഴ്ചത്തെ സമയം മതിയെന്നും മേയില്‍ വിക്കറ്റിട്ടാല്‍ മഴക്കാലത്ത് ഉറച്ച് ഓഗസ്‌റ്റോടെ മികച്ച പിച്ച് രൂപപ്പെടുത്താനാവുമെന്നുമാണ് കെസിഎ ക്യുറേറ്റര്‍മാരുടെ നിലപാട്. അതേസമയം പരിശീലന വിക്കറ്റുകള്‍ സ്‌റ്റേഡിയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Sports, Cricket, Kochi to host India vs West Indies ODI on Nov 1,
Powered by Info News For You

Comments
Post a Comment