ഖാസി കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള ആരോപണവും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി, ഓഡിയോ ക്ലിപ്പും വ്യജമായുണ്ടാക്കിയത്, ക്ലിപ്പിന് പിന്നില്‍ തൃശൂര്‍ ജില്ലയിലെ പി ഡി പി പ്രവര്‍ത്തകന്‍ സലീം കടലായി, കാസര്‍കോട്ടെ പി ഡി പി നേതാക്കള്‍ക്കും ഗൂഡാലോചനയില്‍ ബന്ധം

കാസര്‍കോട്:(www.kasargodvartha.com 24/03/2018) ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വെളിപ്പെടുത്തലുകള്‍ കൃതൃമമാണെന്നും പണമുണ്ടാക്കാനുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും പുറത്തു വന്നതിന് പിന്നാലെ യുവജന നേതാവിനെ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമാപിച്ചു എന്നരീതിയില്‍ പി ഡി പി നേതാക്കള്‍ സി ബി ഐ ക്ക് കൈമാറിയ ഓഡിയോ ക്ലിപ്പും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. വ്യജ ക്ലിപ്പിന് പിന്നില്‍ പ്തവര്‍ത്തിച്ചത് തൃശൂര്‍ ജില്ലയിലെ പി ഡി പി പ്രവര്‍ത്തകനായ സലീം കടലായി ആണ്. ഇയാളെ സി ബി ഐ സംഘം ആരോപണ വിധേയനായ നേതാവിന് മുന്നില്‍ വച്ച് തന്നെ ചോദ്യം ചെയ്തതോടെയാണ് പുറംപൂച്ച് പുറത്തായത്.

ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് സഫ് വാന്‍ എതിരെയാണ് പി ഡി പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ആരോപണം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് ഒരു ഓഡിയോ ക്ലിപ്പും കൈമാറിയിരുന്നു. തൃശൂരിലെ സലീം കടലായി സഫ് വാനെ വിളിച്ച് സംസാരിച്ച്് സംഭാഷണം അവസാനിപ്പിച്ചെങ്കിലും ഫോണ്‍ കട്ടായില്ലെന്നും ഇതിന് ശേഷം സഫ് വാന്‍ ക്വട്ടേഷന്‍ സംഘത്തോട് സംസാരിക്കുന്ന ഓഡിയോ എന്ന് പറഞ്ഞാണ് പി ഡി പി നേതാവ് ഒഡിയോ സി ബി ഐയെ ഏല്‍പിച്ചത്. ഈ ഓഡിയോ അണ് ഇപ്പോള്‍ കെട്ടിചമച്ചതാണെന്ന് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. സലീം മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു എന്നാണ് വിവരം. കാസര്‍കോട്ടെ പി ഡി പി നേതാക്കള്‍ക്കും ഈ ഗൂഡാലോചനയില്‍ ബന്ധമുണ്ടെന്നാണ് സി ബി ഐക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി ബി ഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍ നടത്തിയ അന്വേഷണത്തിലാണ് യുവജന നേതാവിന് എതിരെയുള്ള ഓഡിയോ വ്യജമാണെന്ന് കണ്ടെത്തിയത്.

നേരത്തെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ആദൂരിലെ പി എ അഷ്‌റഫും താന്‍ പണമുണ്ടാക്കാനാണ് ഇത്തരമെരു ഫോണ്‍ സംഭാഷണം നടത്തിയതെന്നാ സി ബി ഐയോട് സമ്മതിച്ചിരുന്നു. പി ഡി പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളോട് അഷ്റഫ് ഫോണ്‍ സംഭാഷണം നടത്തിയെന്ന് പറഞ്ഞാണ് ഓഡിയോ പുറത്തുവന്നത്. ഇത് രണ്ടു പേരും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തൊട്ട് പിന്നാലെയാണ് യുവജന നേതാവിനെതിരെയുള്ള ആരോപണവും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

News, Kasaragod, Kerala, PDP, CBI, Audio,Qazi case: More evidence against PDP

തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സഫ് വാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, PDP, CBI, Audio,Qazi case: More evidence against PDP 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?