ബ്ലേഡ് മാഫിയക്കെതിരെ പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെന്ന് ജില്ലാപോലീസ് മേധാവി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.03.2018) കഴുത്തറപ്പന്‍ ബ്ലേഡ് മാഫിയക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബ്ലേഡ് മാഫിയകള്‍ കൊള്ളപ്പലിശ കെണിയില്‍ പെട്ടവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും സ്വത്തുവകകള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന നിരവധി പരാതികളുണ്ടെങ്കിലും ഇവ പോലീസിന് മുന്നില്‍ എത്താറില്ല.

പലിശക്ക് പണം കടം വാങ്ങുമ്പോള്‍ കിടപ്പാടത്തിന്റെയും ഭൂമിയുടെയും ആധാരം പണയപ്പെടുത്തുകയും മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്യുന്നതിനാല്‍ ബ്ലേഡ് മാഫിയകളുടെ പീഡനങ്ങളില്‍ ഭയന്ന് പലിശയും കൊള്ളപ്പലിശയും നല്‍കാന്‍ പലരും നിര്‍ബന്ധിതരാകുകയാണ്. അതുകൊണ്ട് തന്നെ ബ്ലേഡ് മാഫിയകളുടെ പീഡനത്തിനെതിരെ പരാതി നല്‍കാന്‍ പലരും തയ്യാറാകുന്നുമില്ല.

എന്നാല്‍ ഇത്തരത്തില്‍ ബ്ലേഡ് മാഫിയകളുടെയും ഗുണ്ടകളുടെയും പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി പോലീസിലെത്തിയാല്‍ നീതി ലഭ്യമാക്കുമെന്നും ബ്ലേഡ് മാഫിയക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, complaint, Must take action against Blade mafia when get any complaint: Police chief
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?