രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അസന്‍സോള്‍(പശ്ചിമബംഗാള്‍): (www.kvartha.com 27.03.2018) പശ്ചിമ ബംഗാളിലെ റാണിഗഞ്ചില്‍ സംഘര്‍ഷം. രാമനവമി ഘോഷയാത്രയ്ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് അതിക്രമത്തിന് വഴിമറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ജനങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ പോലീസിന് നേര്‍ക്കും ആക്രമണമുണ്ടായി. അസന്‍സോള്‍ എം. പി ആയ ബാബുല്‍ സുപ്രിയോ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബാബുല്‍ സുപ്രിയോ എത്തുന്നതിന് മുന്‍പേ തന്നെ സംഘര്‍ഷം ആരംഭിച്ചു.

Ram Navami violence in Raniganj kills one, leaves several injured including cops

ഇതിനിടെ കാട്ടുതീ പടരുന്നുവെന്ന് വ്യാജ വാര്‍ത്തയും പ്രചരിച്ചു. സംഘര്‍ഷത്തില്‍ അക്രമികള്‍ ക്രൂഡ് ബോംബുകളും ഉപയോഗിച്ചു. സ്ഥലത്തെത്തിയ ഡിസിപി അരിന്ദം ദത്ത ചൗധരിക്ക് ക്രൂഡ് ബോംബ് പൊട്ടി പരിക്കേറ്റു. അദ്ദേഹത്തിന്റെ വലതുകൈ പാടേ തകര്‍ന്ന നിലയിലാണ്.

എ സിപി ഉള്‍പ്പെടെ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 50 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ ദുര്‍ഗാപൂരിലെ മിഷന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Apart from him, more than 50 people including two Assistant Commisioner of Police, officer in charge of Raniganj Police station, other 20 police personnels and civilians were injured.

Keywords: National, west Bengal, Communal Violence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?