ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു

കരിന്തളം: (www.kasargodvartha.com 26.03.2018) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികന്‍ മരണപ്പെട്ടു. കിനാനൂരിലെ റിട്ട. ഹെഡ്മാസ്റ്റര്‍ പി ശംഭു- നന്ദിനി ദമ്പതികളുടെ മകനും പഞ്ചാബ് ജലന്ധറില്‍ ഇന്ത്യന്‍ നേവിയിലെ ഹവില്‍ദാറുമായ പി പ്രവീണ്‍കുമാറാ(35)ണ് ഞായറാഴ്ച രാത്രി ചികിത്സക്കിടയില്‍ ബംഗളൂരു കമാന്റോ ആശുപത്രിയില്‍ മരണപ്പെട്ടത്.

രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച ഉച്ചക്ക് സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തൃക്കരിപ്പൂര്‍ ചെറുകാനത്തെ വി എം സില്‍നയാണ് ഭാര്യ. ഏക മകന്‍ ഏഴുവയസുകാരന്‍ ശ്രീനന്ദന്‍. സഹോദരി: ആതിര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Obituary, Death, Treatment, Soldier died after illness
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?