സിദ്ധരാമയ്യ കേള്‍ക്കും കെ സി വേണുഗോപാല്‍ പറഞ്ഞാല്‍; പക്ഷേ, മഅ്ദനിക്കാര്യത്തില്‍ ഇടപെടാന്‍ വേണുഗോപാലിനു മടി?
തിരുവനന്തപുരം: (www.kvartha.com 10.03.2018) ആരോഗ്യസ്ഥിതി മോശമായ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്നതിന് അനുകൂലമായി ഇടപെടാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിസമ്മതിച്ചതായി സൂചന. ബംഗളൂരു വിട്ടു പോകരുത് എന്ന ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കര്‍ണാടക സംസ്ഥാന പ്രോസിക്യൂഷന്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു.
രോഗാവസ്ഥ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ചികിത്സ കേരളത്തിലേക്കു മാറ്റുന്നതിനു വേണ്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനിരിക്കുകയാണ് മഅ്ദനി. ആ സന്ദര്‍ഭത്തില്‍ പ്രോസിക്യൂഷന്റെ എതിര്‍പ്പ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടലാണ് പിഡിപിയും മഅ്ദനിയുടെ കുടുംബവും അഭ്യര്‍ത്ഥിക്കുന്നത്. ഇതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം കെവാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ കെ സി വേണുഗോപാലിന് ഫലപ്രദമായി ഇടപെടാന്‍ കഴിയും.
ഈ പ്രതീക്ഷയില്‍ അദ്ദേഹത്തെ സമീപിച്ച പിഡിപി നേതാക്കള്‍ക്ക് അനുകൂല മറുപടിയല്ല ലഭിച്ചത് എന്ന് അറിയുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ഇടപെടല്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക മൂലമാണ് ഉന്നത സ്വാധീനമുള്ള നേതാവായിട്ടും വേണുഗോപാല്‍ ഇടപെടാന്‍ മടിച്ചതെന്നാണ് വിവരം. പിഡിപിയുടെ ആവശ്യം തന്നെ സമ്മര്‍ദത്തിലാക്കിയിരിക്കുയാണെന്നും തീരുമാനമെടുക്കുക എളുപ്പമല്ലെന്നും വേണുഗോപാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സംസാരവുമുണ്ട്. വേണുഗോപാലിനെ ലോക്സഭയിലേക്കു തുടര്‍ച്ചയായി ജയിപ്പിച്ചുകൊണ്ടിരിക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ പൊതുവെയും പിഡിപി വോട്ടുകള്‍ പ്രത്യേകിച്ചും നിര്‍ണായകമാണ്. എന്നിട്ടും അദ്ദേഹം അനുഭാവം കാട്ടാതിരുന്നത് പിഡിപിയെയും മഅ്ദനിയെയും അമ്പരപ്പിച്ചിട്ടുണ്ട്.
മുമ്പ് മഅ്ദനി വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും വി എം സുധീരനും മറ്റും സജീവമായി ഇടപെട്ടിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സ്വാധീനം വച്ച് വേണുഗോപാലില്‍ നിന്ന് അത്തരമൊരു ഇടപെടലാണ് പിഡിപി പ്രതീക്ഷിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിരക്കിനിടയിലും കഴിഞ്ഞ 27ന് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ പിണറായി വിജയന്‍ തയ്യാറായി എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Politics, Trending, Abdul-Nasar-Madani, AICC general secretary in charge of K'taka KC Venu Gopal has hesitated to interfere for Maudani?
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment