തളിപ്പറമ്പിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

കണ്ണൂര്‍: (www.kvartha.com 08.03.2018) തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ ആക്രമം നടന്നത്.

നിരവധിയാളുകള്‍ നോക്കിനില്‍ക്കെ കാവിമുണ്ട് ധരിച്ചെത്തിയ ഇയാള്‍, പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയുമായിരുന്നു. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നു.

 In Kerala, Gandhi Statue Damaged; Accused arrested, Kannur, News, Politics, Trending, Police, Arrest, Kerala

അതേസമയം അക്രമത്തിനുശേഷം ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിരുന്നു. രാജ്യവ്യാപകമായി 'പ്രതിമ തകര്‍ക്കല്‍ പരമ്പര' അരങ്ങേറുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞദിവസം വെല്ലൂരിലെ പെരിയാറിലെ അംബേദ്കര്‍ പ്രതിമയും ത്രിപുരയിലെ ലെനിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയും അക്രമം ഉണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Kerala, Gandhi Statue Damaged; Accused arrested, Kannur, News, Politics, Trending, Police, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?