അണക്കെട്ടില്‍ ചോര്‍ച്ച; ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉപ്പുവെള്ളം കയറി നശിക്കുന്നു
കുമ്പള:(www.kasargodvartha.com 25/03/2018) ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടിലെ ചോര്‍ച്ച കാരണം ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുന്നു .കുമ്പള, മംഗല്‍പാടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പ്പെടുന്ന ഇച്ചിലങ്കോട് ,ഹേരൂര്‍ ,ഉളുവാര്‍, എന്നീ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ഏറേ ഉപകാരപ്രദമായിരുന്ന ഈ അണക്കെട്ട് അമ്പത്തിമൂന്ന് വര്‍ഷം മുമ്പാണ് സ്ഥാപിച്ചത്.അണക്കെട്ടിന്റെ ഷട്ടറുകള്‍ കാലപ്പഴക്കത്താല്‍ തുരുമ്പെടുത്തും ദ്രവിച്ചും നശിച്ചിരിക്കുകയാണ്.
ലിഫ്റ്റ് ഇറിഗേഷന്‍ വഴി നീണ്ട ചാലുകളിലൂടെയാണ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നെല്ല് തെങ്ങ് ,കവുങ്ങ് ,പച്ചക്കറികള്‍ എന്നിവ നനയ്ക്കാനായി വെള്ള മെത്തിക്കുന്നത്.ഈ രീതിയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനാല്‍ ഇവിടങ്ങളിലെ കിണറുകളിലേയും മറ്റും ഉറവ വറ്റാറില്ല. ബംബ്രാണ അണക്കെട്ട് ചോര്‍ച്ച കാരണം പുഴയില്‍ ഉപ്പു വെള്ളം വ്യാപിച്ചതിനാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വെള്ളമൊഴുകുന്ന കനാലിന്റെ പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും ഉപ്പു വെള്ളമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത് .ഉപ്പുവെള്ളം കുടിക്കുന്നതു കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അണക്കെട്ടില്‍ വര്‍ഷാവര്‍ഷം അറ്റ കുറ്റ പ്പണി നടത്താറുണ്ടെങ്കിലും അഞ്ചു വര്‍ഷമായി നേരത്തേ നടത്തിയ പ്രവൃത്തിയുടെ ഫണ്ട് ലഭിക്കാത്തതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ പണി നിര്‍ത്തി വെച്ചിരിക്കുകയാണ് .ഷിറിയ പുഴയ്ക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിട്ടുള്ളത് .പുഴയില്‍ നിന്നും നെല്‍ക്കൃഷിക്കാവശ്യമായ ബണ്ടിലേക്ക് ഉപ്പു വെള്ളം കയറുന്നതിനാല്‍ മണ്ണും ചാക്കുകെട്ടും വെച്ചാണ് ഇപ്പോള്‍ വെള്ളം തടഞ്ഞു നിര്‍ത്തിയിട്ടുള്ളത്. കളഞ്ചാടി പാട ശേഖര സമിതി ഇപ്രാവശ്യം തരിശിട്ടിരിക്കുന്ന കണ്ടങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്തിയിരുന്നു .
മൂന്നാം വിള കൃഷി ഇറക്കാനും ആലോചനയുണ്ടായിരുന്നു. പക്ഷേ ഉപ്പു വെള്ളം കയറിയതിനാല്‍ ഈ പദ്ധതി കര്‍ഷകര്‍ ഉപേക്ഷിച്ചു. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തി വരും വര്‍ഷമെങ്കിലും മൂന്നാം വിള നെല്‍ക്കൃഷിക്കു വേണ്ട സാഹചര്യമുണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതേ സംബന്ധിച്ച് മീപ്പിരി കള്‍ച്ചറല്‍ സെന്റര്‍ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികളായ ഹമീദ് മീപ്പിരി ,റഫീക്ക് ബട്ടിയോട് ,റഹീം മീപ്പിരി എന്നിവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Complaint, Dam, Leakage in dam; Paddy farming destroyed

Powered by Info News For You

Comments
Post a Comment