ചോദ്യപേപ്പര്‍ ചോര്‍ച്ച: എം.എസ്.എഫ് റീജണല്‍ ഡയറക്ടറെ ഉപരോധിച്ചു
കാസര്‍കോട് (www.evisionnews.co): പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്ലസ് ടു ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് റീജണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറെ ഉപരോധിച്ചു. സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഫായിസ് കവ്വായി, സി.ഐ ഹമീദ്, ശുഹൈബ് കൊനേരി തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസുമായി വാക്കേറ്റമുണ്ടായി. പിന്നീട് നേതാക്കളെ ജാമ്യത്തില്‍ വിട്ടു. ജാബിര്‍ തങ്കയം, കുഞ്ഞബ്ദുല്ല ബിരിച്ചേരി, അഷ്‌റഫ് ബോവിക്കാനം, ഷുഹൈബ് കൊത്തെരി, അനസ്, അസ്്‌ലം പാളയത്ത്, നസിര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment