വടക്കാക്കുന്നിനു ഭീഷണിയായി കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം; ഏക്കര്‍ കണക്കിന് സ്ഥലം സ്വകാര്യ വ്യക്തി മോഹവില നല്‍കി വാങ്ങി, നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പരപ്പ: (www.kasargodvartha.com 28.03.2018) കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വടക്കാക്കുന്നിനു ഭീഷണിയായി കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം. ഇതിനു മുന്നോടിയായി ഏക്കര്‍ കണക്കിനു സ്ഥലം മോഹവില നല്‍കി സ്വകാര്യ വ്യക്തി വാങ്ങിക്കൂട്ടി. ഇതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പരപ്പ വില്ലേജില്‍ സര്‍വേ നമ്പര്‍ 40/1 എ യില്‍ പെട്ട 50 ഏക്കറോളം സ്ഥലമാണ് കൂറ്റന്‍ കരിങ്കല്‍ ക്വാറിയും, ക്രഷര്‍ യൂണിറ്റും, ടാര്‍ മിക്‌സിങ്ങ് യൂണിറ്റും തുടങ്ങാനായി സ്വകാര്യ വ്യക്തി വാങ്ങിക്കൂട്ടിയത്.

ഏക്കറിനു 25 ലക്ഷം മുതല്‍ മുകളിലോട്ടു വില നല്‍കി ആറു കുടുംബങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. കാരാട്ട്, പന്നിത്തടം, കനകപ്പളളി, മരുതുംകുന്ന്, തോട്ടംചാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്കു നടുവിലായാണ് വടക്കാക്കുന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. ഇതിന്റെ അടിവാരത്തുള്ള സ്ഥലമാണ് ക്വാറിക്കായി ഇപ്പോള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇവിടെ ക്വാറി ആരംഭിച്ചാല്‍ അതു വന്‍ പാരിസ്ഥിതികാഘാതത്തിനിടയാക്കും. കുടിവെള്ളത്തിനു ഏറെ പ്രയാസം നേരിടുന്ന കാരാട്ട്, ബിരിക്കുളം, കൊട്ടമടല്‍, പാമ്പങ്ങാനം, പ്ലാത്തടം, പന്നിത്തടം തുടങ്ങിയ പ്രദേശങ്ങളി നീരൊഴുക്കിന്റെ പ്രധാന ഉറവിടം ഈ പ്രദേശമാണ്.

കാരാട്ട് - കൂളിപ്പാറ ജലനിധി പദ്ധതിയുടെ സ്രോതസും ഇവിടെയാണ്. കിനാനൂര്‍ സംരക്ഷിത വനമേഖലയും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിശ്വാസികള്‍ ഒഴുകിയെത്തുന്ന കുരിശുപള്ളി ഈ കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഖനന നീക്കം ഈ മേഖലയിലെ ആവാസവ്യവസ്ഥയേയും സാരമായി ബാധിക്കും. ഈ വന്‍ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായുള്ള ജനകീയ യോഗം ഞായറാഴ്ച കാരാട്ട് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, parappa, Natives, Karinthalam, Top-Headlines, Decided to construct Granite quarry in Vadakkakkunnu; natives in protest
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?