മലയാറ്റൂരില്‍ വൈദികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കപ്യാരായ പ്രതി പിടിയില്‍
കൊച്ചി: (www.kvartha.com 02.03.2018) മലയാറ്റൂരില്‍ വൈദികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കപ്യാരായ പ്രതി പിടിയില്‍. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍(52) തേലക്കാട്ട് കുത്തേറ്റുമരിച്ച കേസിലെ പ്രതിയായ മുന്‍ ശുശ്രൂഷി വട്ടപ്പറമ്പില്‍ ജോണി ആണ് പിടിയിലായത്. വനത്തിനുള്ളില്‍നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. വൈദികനെ കുത്തിയശേഷം ജോണി മലയാറ്റൂരിലെ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് സംഘമെത്തുമ്പോള്‍ തീര്‍ത്തും അവശനിലയിലായിരുന്നു പ്രതി. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. അറസ്റ്റിനു പിന്നാലെ നടപടിക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുരിശുമലയിലേക്കുള്ള യാത്രയ്ക്കിടെ ആറാം സ്ഥലത്ത് വച്ചാണ് ജോണി സേവ്യറെ കുത്തിയത്. വയറ്റിലും ഇടതു തുടയിലുമാണ് സേവ്യറിന് കുത്തേറ്റത്. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോണിക്ക് വികാരിയോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
Related News:
മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ റെക്ടറായ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala: Former church helper arrested for Father Xavier Thelakkat's murder, Kochi, News, Crime, Criminal Case, Arrest, Police, Stabbed to death, Kerala.

Powered by Info News For You

Comments
Post a Comment