മുതിർന്ന മാവോയിസ്റ്റ് നേതാവ് അരവിന്ദ് ജി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബുദ്ധ പഹാഡ്: (www.kvartha.com 22.03.2018) ജാർഖണ്ഡിലെ മുതിർന്ന മാവോയിസ്റ്റ് നേതാവ് അരവിന്ദ് ജി അന്തരിച്ചു. ബുദ്ധ പഹാഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു. അൻപത് വയസായിരുന്നു അരവിന്ദ് ജിക്ക്.

ദർഭ താഴ്വരയിൽ 2013ലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു അരവിന്ദ് ജി. ദേവ് കുമാർ സിംഗ്, നിഷാന്ത് തുടങ്ങിയ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

National, Maoist leader, Aravindji

പിടികിട്ടാപുള്ളികളുടെ പട്ടികയിൽ ഇടം നേടിയ നേതാവാണ് അരവിന്ദ് ജി. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഒന്നര കോടി രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. ജാർഖണ്ഡിലേയും ബീഹാറിലേയും പോലീസിന് തലവേദനയായിരുന്നു അരവിന്ദ് ജി.

ഉന്നത വിദ്യാഭ്യാസവും സാങ്കേതിക മികവും നേടിയ അരവിന്ദ് ജിക്ക് ഡയബറ്റിക് ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Believed to be "well-educated and a technology expert", Arvindji was suffering from several diseases, including diabetes.

Keywords: National, Maoist leader, Aravindji


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?