രോഗിയോട് ക്രൂരത കാട്ടിയ സംഭവം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 29.03.2018) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളജിലാണെന്ന് ബോധ്യപ്പെടുകയും ജീവനക്കാരനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എന്ന് നടന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളജില്‍ ചികിത്സയിലില്ല. എങ്കിലും വാര്‍ഡ് 15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാല്‍ അദ്ദേഹത്തെകൂടി കണ്ടെത്തി വിശദമായി അന്വേഷിച്ച ശേഷമായിരിക്കും ശക്തമായ നടപടി സ്വീകരിക്കുക.

Cruelty to Patient: MCH Staff Suspended,Thiruvananthapuram, Medical College, Treatment, Hospital, Nurse, Patient, Health, Health Minister, Health & Fitness, Probe, Facebook, Post, Kerala

കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയോട് മോശമായി പെരുമാറിയ നഴ്‌സിംഗ് അസിസ്റ്റന്റ് സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി കെ കെ ഷൈലജ ടീച്ചറും ഫേസ് ബുക് പോസ്റ്റില്‍ അറിയിച്ചു.

രോഗിയോട് മോശമായ രീതിയില്‍ പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ടിനോട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല.

ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ല എന്നും മന്ത്രി വ്യക്തമാക്കി.

Keywords: Cruelty to Patient: MCH Staff Suspended,Thiruvananthapuram, Medical College, Treatment, Hospital, Nurse, Patient, Health, Health Minister, Health & Fitness, Probe, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?