ജസീമിന്റെ മരണം; ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സഹപാഠികളും രക്ഷിതാക്കളും തടഞ്ഞു, പോലീസെത്തി പരീക്ഷയെഴുതാന്‍ സംരക്ഷണം നല്‍കി
കാസര്‍കോട്: (www.kasargodvartha.com 08.03.2018) മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജസീമിന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സഹപാഠികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സംരക്ഷണം നല്‍കുകയും ചെയ്തു.
ജസീമിന്റെ സഹപാഠിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നല്‍കിയതിനും കഞ്ചാവ് കൈവശം വെച്ചതിനും മറ്റുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമുളള വകുപ്പുകളനുസരിച്ച് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെയാണ് ജസീമിനൊപ്പമുണ്ടായിരുന്ന സഹപാഠി എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തടഞ്ഞത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് കുട്ടിയെ തടഞ്ഞത്. വിദ്യാര്‍ത്ഥിക്ക് മറ്റൊരു പരീക്ഷാ കേന്ദ്രം നല്‍കണമെന്നും ഇവിടെ പരീക്ഷയെഴുതാന്‍ സമ്മതിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തി. പിന്നീട് പരീക്ഷ കഴിയുന്നത് വരെ കുട്ടിക്ക് സംരക്ഷണം നല്‍കി. പരീക്ഷ തുടങ്ങിയ ബുധനാഴ്ച ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെയും മറ്റും സംരക്ഷണത്തോടെയായിരുന്നു കുട്ടി പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയത്. വ്യാഴാഴ്ച കൂടുതല്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെ പോലീസ് സംരക്ഷണം നല്‍കിയത്.

Related News:
ജസീമിന്റെ മരണം; ഒപ്പമുണ്ടായിരുന്നവരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു
ജസീമിന്റെ മരണം കൊലപാതകമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല, വ്യക്തമായ അന്വേഷണം ഉണ്ടാകും: പോലീസ് ചീഫ്
ജസീമിന്റെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മുന്നറിയിപ്പ്
ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; കൂടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നത് ഭയം കാരണമെന്ന് പോലീസ്
ജസീമിന്റെ മരണം; കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും മൂന്നു പേര്‍ അറസ്റ്റില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍
ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു
ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Examination, Top-Headlines, Trending, Death, Jaseem's death; Friend blocked by natives
< !- START disable copy paste -->Keywords: Kasaragod, Kerala, news, Police, Examination, Top-Headlines, Trending, Death, Jaseem's death; Friend blocked by natives
Powered by Info News For You

Comments
Post a Comment