മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില: സി.പി.എം വിധവയുടെ വീടിന് മുന്നില്‍ കൊടികുത്തി

പുനലൂര്‍ (www.evisionnews.co): വീണ്ടും കൊടികുത്തല്‍ സമരവുമായി സി.പി.എം വിധവയുടെ വീടിന് മുന്നില്‍ വിലക്ക് ലംഘിച്ച് കൊടി കുത്തി. കരിമ്പിന്‍കോണം അഞ്ജനത്തില്‍ രതികുമാരിയുടെ വീടിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികുത്തിയത്. നിലവില്‍ പുനലൂര്‍ മുന്‍സിഫ് കോടതിയില്‍ ഈ വസ്തുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ട്. രതികുമാരിയുടെ സഹോദരന്‍ 2015ല്‍ വിലയ്ക്ക് വാങ്ങിയ വസ്തുവാണിത്. ഹരികുമാര്‍- സിന്ധുകുമാരി ദമ്പതികളില്‍ നിന്നും വസ്തു വാങ്ങിയത്. ഈസ്ഥലം വിലകുറച്ചാണ് വാങ്ങിയതെന്ന പേരില്‍ പിന്നീട് പ്രശ്നങ്ങളുണ്ടായി.
 
ഇതേതുടര്‍ന്ന് സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇടപെടുകായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ ഹരികുമാറും സിന്ധുകുമാരിയും വീട്ടില്‍ അതിക്രമിച്ചു കയറുന്നതിന് പോലും ശ്രമം നടത്തി. തുടര്‍ന്ന് രതികുമാരി കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഹരികുമാറും സിന്ധുകുമാരിയും ഈ വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. ഈ വീടിന് വില കൂട്ടി നല്‍കണമെന്ന ആവശ്യമുന്നിയിച്ചാണ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്. നേരത്തെ കൊടി കുത്തല്‍ സമരത്തിനെതിരെ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?