കാനം രാജേന്ദ്രന്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
മലപ്പുറം: (www.kvartha.com 04.03.2018) കാനം രാജേന്ദ്രന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണു കാനത്തെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്.
എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങളെല്ലാം പിന്തുണയ്ക്കുകയായിരുന്നു. കോട്ടയത്ത് നടന്ന സമ്മേളനമായിരുന്നു കാനത്തെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും ഒമ്പത് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.
അതേസമയം, സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാനത്തിന്റെ വിശ്വസ്തന്‍ പുറത്തായി. കൗണ്‍സിലില്‍ ഭൂരിഭാഗവും കാനത്തെ പിന്തുണയ്ക്കുന്നവരാണെങ്കിലും ഈ നീക്കം കാനം വിഭാഗത്തിനും തിരിച്ചടിയായി.
കാനത്തിനെതിരെ മുന്‍ മന്ത്രി കൂടിയായ സി.ദിവാകരനെ മത്സരിപ്പിക്കാന്‍ കെ.ഇ.ഇസ്മഈല്‍ പക്ഷം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാര്‍ട്ടിയിലെ ഐക്യമാണ് പ്രധാനമെന്ന് പറഞ്ഞായിരുന്നു ദിവാകരന്റെ പിന്‍വാങ്ങല്‍.
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍, തങ്ങളുടെ വിഭാഗത്തിനെതിരെയുള്ള ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജണ്ടയുണ്ടെന്ന അമര്‍ഷത്തിലാണു മുതിര്‍ന്ന നേതാവായ ഇസ്മഈലിനെ അനുകൂലിക്കുന്ന വിഭാഗം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanam Rajendran re-elected CPI state chief unopposed, Malappuram, News, Politics, Conference, Kottayam, Reporter, Kerala.

Powered by Info News For You

Comments
Post a Comment