അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ചതിന് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു


ഇടുക്കി (www.evisonnews.co): സഹപാഠികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടാരത്തില്‍ വീട്ടില്‍ അലക്സ് സാബു(15)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ മാസം കുട്ടികളുടെ യാത്രയപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഫീസ് അടയ്ക്കാന്‍ കൊണ്ടുവന്ന 2000 രൂപ കാണാതെ പോയിരുന്നു. ഈ തുക മോഷ്ടിച്ചതായി കരുതുന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ വച്ച് അലക്സിന് 250 രൂപ നല്‍കുന്നത് കണ്ടതായി ചില കുട്ടികള്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ അധ്യാപകര്‍ സംഭവത്തിന് പരിഹാരമുണ്ടാക്കിക്കൊള്ളാമെന്ന് അലക്സിനെ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ഷിക പരീക്ഷയോട് അനുബന്ധിച്ച് സ്‌കൂളിലെത്തിയ അലക്സിനോട് അധ്യാപകര്‍ മോശമായി പെരുമാറുകയും മോഷണം നടക്കാന്‍ അലക്സാണ് കാരണമെന്ന് പറയുകയായിരുന്നു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായ അലക്സ് വീട്ടില്‍ ചെന്നയുടനെ വിഷമെടുത്ത് കുടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ അലക്സിനെ വീട്ടുകാര്‍ ഉടന്‍ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?