തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ് ഗുരുതരം
കണ്ണൂര്‍ (www.evisionnews.co): തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ നേതാവും ഞാറ്റുവയല്‍ സ്വദേശിയുമായ എന്‍.വി കിരണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 19കാരനായ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് ആരോപണവുമായി സി.പി.എം രംഗത്തുവന്നിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്ത് വച്ചാണ് ആക്രമിസംഘം കിരണിനെ ആക്രമിച്ചത്. കിരണിനു നെഞ്ചിനും കാലിനും കുത്തേറ്റു. മൂന്നുകുത്തേറ്റ കിരണിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്നാണ് വിവരം. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment