മൊബൈലില്‍ പാട്ടുകേട്ട് ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു രണ്ടുയുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ കൊപ്പളയില്‍ റെയില്‍വെ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു രണ്ടുയുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. യു.പി സ്വദേശിയും മൊഗ്രല്‍ പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ (19), ഇസ്മായില്‍ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയാണ് അപകടം. മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്.
യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും യുവാക്കള്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment