കേന്ദ്ര സര്‍വ്വകലാശാല വിളിക്കുന്നു

കാസര്‍കോട്: (www.kvartha.com 03.03.2018) കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ ഡിഗ്രി, പിജി, പിഎച്ച്ഡി, കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 10 സര്‍വ്വകലാശാലകള്‍ ഒരുമിച്ചുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സര്‍വ്വകലാശാലകള്‍
കേന്ദ്ര സര്‍വ്വകലാശാല കേരളം, ഹരിയാന, ജമ്മു, ഝാര്‍ഖണ്ഡ്, കര്‍ണാടക, കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ ബിഹാര്‍, തമിഴ്‌നാട് എന്നീ സര്‍വ്വകലാശാലകളില്‍ എവിടെ വേണമെങ്കിലും അഡ്മിഷന്‍ നേടാനുള്ള സുവര്‍ണ്ണാവസരമാണ് കുസെറ്റ് എന്‍ട്രന്‍സ് വഴി ലഭിക്കുന്നത്. മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. ഒരു കോഴ്‌സിന് മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ അപേക്ഷിക്കാം. ജനറല്‍, ഒ.ബി.സി, 800, എസ്.സി./എസ്.ടി. 350 എന്നിങ്ങനെയാണ് അപേക്ഷ ഫീസ്, ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 28, 29 ന് ഇന്ത്യയിലെ 78 കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷ നടക്കും. കേരളത്തില്‍ കാലിക്കറ്റ്, കല്‍പറ്റ, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് കേന്ദ്രങ്ങളില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഏപ്രില്‍ 30ന് ഉത്തര സൂചികയും, മെയ് 25ന് എന്‍ട്രന്‍സ് ഫലവും പ്രസിദ്ധീകരിക്കും. ഏപ്രില്‍ 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമായിരിക്കും. പരീക്ഷ എ പാര്‍ട്ട്, ബി പാര്‍ട്ട്,  എന്നീ ക്രമത്തിലാണ് നടക്കുക. 25 മാര്‍ക്കിനുള്ള എ പാര്‍ട്ടില്‍ ജനറല്‍ നോളേജ്, ജനറല്‍ ഇംഗ്ലീഷ്, റീസണിംഗ്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ബി പാര്‍ട്ടില്‍ 75 മാര്‍ക്ക് ഏത് വിഷയത്തിലാണോ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നത് അതാത് വിഷയത്തില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഒരു ചോദ്യം തെറ്റായാല്‍ 0.25 മാര്‍ക്ക് നഷ്ടമാവും. അതായത് നാലു ചോദ്യം തെറ്റായാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും.

കേരള കേന്ദ്ര സര്‍വ്വകലാശാല കോഴ്‌സുകള്‍

യുജി, പിജി, ഗവേഷണം എന്നിങ്ങനെ 40 കോഴ്‌സുകള്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലഭ്യമാണ്. ആര്‍ട്‌സ് കോഴ്‌സുകള്‍ ആയ എം.എ. ഇക്കണോമിക്‌സ് എം.എ. ഇംഗ്ലീഷ് ആന്‍ഡ് കമ്പേരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ലിംഗുസ്റ്റിക്ക്, എം.എ. ഹിന്ദി, എം.എ.  ഇന്റര്‍ നാഷണല്‍ റിലേഷന്‍, എം.എ. പൊളിട്ടിക്‌സ്, എം.എ. മലയാളം, എം.എ. പ'ിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.ബ്ല്യു എന്നീ കോഴ്‌സുകള്‍ക്ക് ഏത് ബാചിലര്‍ ഡിഗ്രിയിലും 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാവുതാണ്. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 45 ശതമാനം ആ ആവിശ്യം. ഓരോ വിഷയത്തിനും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ 40 സീറ്റുകള്‍ ലഭ്യമാണ്.

സയന്‍സ് വിഷയങ്ങളായ എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി ജിയോളജി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എസ്.സി ആനിമല്‍ സയന്‍സ് (ബി.എസ്.സി സുവോളജി എടുത്തവര്‍, അല്ലെങ്കില്‍ ലൈഫ് സയന്‍സിനൊപ്പം സുവോളജി ഉള്ളവര്‍) എം.എസ്.സി.ബയോ കെമിസ്ട്രി ആന്‍ഡ് മൊളിക്യുലര്‍ ബയോളജി (ബി.എസ്.സി കെമിസ്ട്രി, ബയോ കെമിസ്ട്രി, ലൈഫ് സയന്‍സിനൊപ്പം കെമിസ്ട്രി എടുത്തവര്‍ക്ക്), കമ്പ്യൂട്ടര്‍ സയന്‍സ് (ബി.സി.എ, ബി.ടെക്ക് ഉള്ളവര്‍ക്ക്), എം.എസ്.സി. എന്‍വിയോള്‍മെന്റ് സയന്‍സ് (സയന്‍സില്‍ ബാച്ചിലര്‍ ഡിഗ്രി സയന്‍സ്, എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജിയോളജി, ജിയോഗ്രഫി ഉള്ളവര്‍ക്ക്), എം.എസ്.സി. ജിനോമിക്ക് സയന്‍സ്, (ബയോ ടെക്‌നോളജി, ബയോ കെമിസ്ട്രി, ലൈഫ് സയന്‍സിനൊപ്പം ഉള്ളവര്‍ക്ക്), എം.എസ്.സി. പ്ലാന്റ് സയന്‍സ്, ബൊട്ടണി, പ്ലാന്റ് സയന്‍സ് അല്ലെങ്കില്‍ ലൈഫ് സയന്‍സിനൊപ്പം ബൊട്ടണി ഉള്ളവര്‍ക്ക്) അപേക്ഷിക്കാം. ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് ഡിഗ്രിയില്‍ 55 ശതമാനം മാര്‍ക്ക് വേണം എസ്.സി./എസ്.ടി. 45 ശതമാനവും 30 സീറ്റാണ് ഓരോ വിഷയത്തിനും ഉള്ളത്.

കൂടാതെ എം.എസ്.സി. യോഗതെറാപ്പി ഏത് ഡിഗ്രിയിലും 50% ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 40 സീറ്റുകള്‍ ലഭ്യമാണ്. മാസ്റ്റര്‍ ഓഫ് ലോ, എല്‍.എല്‍.ബി. 50% മാര്‍ക്ക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 40 സീറ്റുകള്‍ ഉണ്ട്. മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ 40 സീറ്റുകള്‍ ഉണ്ട്. എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്.സി. നഴ്‌സിംഗ് ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിഗ്രി, ബി.ഫാം, ഫിസിയോതെറാപ്പി, ആയുഷ്, എം.എസ്.സി. ഇന്‍ സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, പോളിസി, ലോ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍ കോഴ്‌സിന് പ്ലസ്ടുവില്‍ 50% ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 50 സീറ്റുകള്‍ ഉണ്ട്.

വിവിധ റിസേര്‍ച്ച് കോഴ്‌സുകളും ബ്രാക്കറ്റില്‍ നിലവിലുള്ള സീറ്റും, ഇക്കണോമിക്‌സ് (എട്ട്), ഇംഗ്ലീഷ് (രണ്ട്), ലിംഗ്വിസ്റ്റിക്ക് (ഒന്ന്), ഹിന്ദി (മൂന്ന്), മലയാളം (13), ഇന്റര്‍ നാഷണല്‍ റിലേഷന്‍ (15), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (15), സോഷ്യല്‍ വര്‍ക്ക് (മൂന്ന്), ആനിമല്‍ സയന്‍സ് (നാല്), ബയോ കെമിസ്ട്രി (10), കെമിസ്ട്രി (ആറ്), കമ്പ്യൂട്ടര്‍ സയന്‍സ്(നാല്), എന്‍വിയോള്‍മെന്റല്‍ സയന്‍സ് (15), ജിനോമിക്  സയന്‍സ്(മൂന്ന്), ജിയോളജി(15), മാത്‌സ് (17), പ്ലാന്റ് സയന്‍സ് (രണ്ട്), ലോ(ഏഴ്), പബ്ലിക് ഹെല്‍ത്ത്(ആറ്), പൊളിറ്റിക്കല്‍ സയന്‍സ് (ആറ്), യു.ജി.സി/ സി.എസ്.ആര്‍ ജെ.ആര്‍.എഫ് ഉള്ളവര്‍ എന്‍ട്രന്‍സ് എഴുതണമെന്നില്ല, എന്നാലും അപേക്ഷിക്കേണ്ടതാണ്.

കാസര്‍കോട് പെരിയയില്‍ ആണ് കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനം, ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍ തിരുവനന്തപുരം ക്യാമ്പസിലും എല്‍.എല്‍.എം തിരുവല്ല പത്തനംതിട്ട ക്യാമ്പസിലുമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.cucetexam.in സന്ദര്‍ശിക്കുക. പരീക്ഷ ഫലത്തിന് ശേഷം റാങ്ക് ലിസ്റ്റ് അതാത് യൂണിവേഴ്‌സിറ്റിയാണ് പ്രസിദ്ധീകരിക്കുക. ആയതിനാല്‍ ഏത് യൂണിവേഴ്‌സിറ്റിയിലാണോ അപേക്ഷിച്ചത് ആ യൂണിവേഴ്‌സിറ്റി വെബ് സൈറ്റില്‍ പോയി റാങ്കും അഡ്മിഷന്‍ മെത്തേഡും മനസ്സിലാക്കേണ്ടതാണ്.

അഹ് മദ് കബീര്‍ എം
(ഡയറക്ടര്‍ കരിയര്‍ ഗൈഡന്‍സ് സെല്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, University, Education, Study, Central universities entrance exam information
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?