ഗൗരി ലങ്കേഷ് വധം: അറസ്റ്റിലായ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി
ബംഗളൂരു: (www.kvartha.com 09.03.2018) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി. ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാറിനെയാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി. കര്‍ണാടകയില്‍ പുറത്തിറങ്ങുന്ന ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് ഇരച്ചെത്തിയ അക്രമികള്‍ വെടിവച്ചത്. മൂന്ന് തവണ വെടിയേറ്റതിന് ശേഷവും ഗൗരി ലങ്കേഷ് വീടിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിയിരുന്നു. വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗൗരിയെയാണ് കണ്ടത്.
Keywords: Bangalore, News, Arrested, Journalist, National, Murder, Suspect In Journalist Gauri Lankesh Murder, KT Naveen Kumar, Arrested

Powered by Info News For You

Comments
Post a Comment