സഫീറിന്റെയും മധുവിന്റെയും വീടുകളില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സ്വന്തം മണ്ഡലത്തിലെ ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ല, പ്രതിഷേധം വ്യാപകം

പാലക്കാട്: (www.kvartha.com 02.03.2018) മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെയും വീടുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തിലെ ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിക്കാത്തത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ഷുഹൈബിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഒഴിഞ്ഞ് മാറല്‍ ശ്രദ്ധേയമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. അതേസമയം, സഫീറിനെ കൊലപ്പെടുത്തിയത് സി.പി.ഐക്കാരാണെന്ന ആരോപണം നിലനില്‍ക്കെ, സഫീറിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തിയതിന് പിന്നില്‍ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന വിലയിരുത്തലുമുണ്ട്.

Chief minister visits Safeer's house, Palakkad, News, Murder case, Chief Minister, Pinarayi vijayan, Politics, Kerala

അട്ടപ്പാടിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ വീട്ടിലെത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഫീറിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയത്. എം.എല്‍.എമാരായ പി.കെ.ശശിയും എന്‍.ഷംസുദ്ദീനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സഫീറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോട്ടം ഇവിടെ ചിലവഴിച്ച മുഖ്യമന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നു സഫീറിന്റെ പിതാവ് വാറോട് സിറാജുദ്ദീന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പാലക്കാട് കുന്തിപ്പുഴ സ്വദേശി സഫീര്‍ (22)നെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി കഴിഞ്ഞ മാസം 25ന് ആണ് അക്രമി സംഘം കുത്തിയത്. സാരമായ പരിക്കുകളോടെ സഫീറിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദിന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.ഐ അനുഭാവികളെ അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാനം ഇല്ലെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chief minister visits Safeer's house, Palakkad, News, Murder case, Chief Minister, Pinarayi vijayan, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?