വീപ്പയിലെ മൃതദേഹം;അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്; ശകുന്തള കള്ളപ്പണ റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായി സംശയം

കൊച്ചി:(www.kvartha.com 22/03/2018) വീപ്പയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട ശകുന്തള കള്ളപ്പണ റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായി പോലീസിന് സംശയം. ശകുന്തളയുടെ മൃതദേഹം ഉണ്ടായിരുന്ന വീപ്പയില്‍ നിന്നും 500 ന്റെ മൂന്ന് നോട്ടുകള്‍ പോലീസിന് കിട്ടിയിരുന്നു. ഇതാണ് പോലീസിന് ശകുന്തള കള്ളപ്പണ റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായി സംശയം ഉണ്ടാകാന്‍ കാരണം.

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വീപ്പയ്ക്കുള്ളില്‍ നിന്നും പഴയ 500 ന്റെ നോട്ടുകള്‍ കണ്ടെത്തിയതും മാതാവിന്റെ കൈവശമുണ്ടെന്ന് കരുതുന്ന പണത്തെപ്പറ്റി തനിക്ക് അറിയില്ലെന്ന് ചോദ്യം ചെയ്യലില്‍ മകള്‍ അശ്വതി പറഞ്ഞ സാഹചര്യത്തില്‍ ശകുന്തളയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ശേഖിച്ചു വരികയാണ് പോലീസ്.

News, Kochi, Murder case, Police, Investigates, Dead Body, Sakunthala's murder Case: New developments in the investigation


അതേ സമയം പിന്‍വലിച്ച 500 രൂപയുടെ നോട്ടുകള്‍ മൃതദേഹത്തിനൊപ്പം കിട്ടിയതോടെ 2016 നവംബറിന് മുന്‍പാണ് ശാന്തകുന്തള കൊല്ലപ്പെട്ടതാണെന്നാണ് പോലീസ് നിഗമനം. അശ്വതിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശിയും സംശയത്തിന്റ നിഴലിലാണ്. വിവിധ റീയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമായി ബന്ധമുള്ള ഈ യുവതി കൊച്ചിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

ലോട്ടറി അടിക്കുന്നവരെ ഉപയോഗിച്ച് കൈവശമുള്ള അനധികൃത പണം വെളുപ്പിക്കാന്‍ വേണ്ടി തട്ടിപ്പ് സംഘം ലോട്ടറി ഏജന്റുമാരെ ഉപയോഗിക്കാറുണ്ട്. പണത്തിന് വേണ്ടിയാണ് ശകുന്തളയെ കൊലപ്പെടുത്തിയതെങ്കില്‍ ഇതിനകം പണം എടുത്തവര്‍ ആ നോട്ട് ബാങ്കില്‍ ചെന്ന് മാറിയിട്ടുണ്ടാകും. അത്തരം സാധ്യത കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Murder case, Police, Investigates, Dead Body, Sakunthala's murder Case: New developments in the investigation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?