വ്യാജ ഏജന്റുമാര്‍ കബളിപ്പിച്ചുവെന്ന് ഇറാഖില്‍ വധിക്കപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍
അമൃത്സര്‍: (www.kvartha.com 24.03.2018) അടക്കിപിടിച്ച തേങ്ങലിലാണ് അമൃത്സര്‍. ഈ ജില്ലയിലെ ആറ് കുടുംബങ്ങള്‍ കണ്ണീര്‍ കയത്തിലാണ്. ഇറാഖില്‍ ഐസിസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ ആറ് പേര്‍ അമൃത്സറില്‍ നിന്നുള്ളവരാണ്. ഇരുപത് വയസ് കഴിഞ്ഞവര്‍, ഏറ്റവും നല്ല ശമ്പളത്തില്‍ നാട്ടില്‍ ജോലി ചെയ്തിരുന്നവര്‍. ഇവരെ വ്യാജ ഏജന്റുമാരാണ് ഇറാഖില്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാളായ മഞ്ജീദാര്‍ 2013ലാണ് ഇറാഖിലേയ്ക്ക് പോകാന്‍ തീരുമാനിക്കുന്നത്. അനധികൃത ഏജന്റിന് 2 ലക്ഷം രൂപ നല്‍കിയായിരുന്നു മഞ്ജീദാറിന്റെ യാത്ര. എര്‍ബില്‍ പ്രവിശ്യയിലേയ്ക്കാണ് കൊണ്ടുപോകുന്നതെന്നായിരുന്നു ഏജന്റ് പറഞ്ഞത്. എര്‍ബില്‍ ഇറാഖിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായിരുന്നു. എന്നാല്‍ ഏജന്റ് മഞ്ജീദാറിനെ കൊണ്ടുപോയത് ബാഗ്ദാദിലേയ്ക്കാണ്. ഇവിടെ നിന്നും മഞ്ജീദാര്‍ മൊസൂളിലുമെത്തി. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐ സി സ് തട്ടിക്കൊണ്ടുപോയത്.
മഞ്ജീദാറിന്റെ വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള ബബൊവല്‍ ഗ്രാമത്തില്‍ ഹൃദയം തകര്‍ന്ന മറ്റൊരു കുടുംബമുണ്ട്. ഈ കുടുംബത്തിലെ 23കാരനായ ഹര്‍സിമ്രാന്‍ ജീത് സിംഗാണ് വധിക്കപ്പെട്ടവരില്‍ ഒരാള്‍. അഫ്ഗാനിസ്ഥാനില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഏജന്റ് ഹര്‍സിമ്രാനില്‍ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയത്. കൊണ്ടുപോയത് ഇറാഖിലേയ്ക്കും. മഞ്ജീദാറിനേയും ഹര്‍സിമ്രാനേയും ഒരാള്‍ തന്നെയാണ് ഇറാഖിലെത്തിച്ചത്. ഇയാളിപ്പോള്‍ ഒളിവിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Seven kilometres away, at Babowal village, another family is heartbroken. 23- year-old Harsimranjeet Singh was promised a job in Afghanistan, by a travel agent for a payment of Rs. 3 lakh but he was taken to Iraq instead. Sister Sukhdeep Kaur says, "We have been cheated; the travel agent used to say that Harsimranjeet was like his brother, but he but stabbed him in the back."
Keywords: National, ISIS, Indians

Powered by Info News For You

Comments
Post a Comment