ലോറി ബൈക്കിലിടിച്ച് സഹോദരനും സഹോദരിക്കും ഗുരുതരം
കുമ്പള: (www.kasargodvartha.com 30/03/25018) ലോറി ബൈക്കിലിടിച്ച് സഹോദരനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. കുമ്പള പെര്‍വാഡിലെ ഇസ്മാഈല്‍ അജ്‌സി (35), സഹോദരി ഹാജിറ (40) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുമ്പള ജംഗ്ഷനില്‍ പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് മുന്തിരിയുമായി പോവുകയായിരുന്ന ലോറിയും പെര്‍വാഡിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ബൈക്ക് ലോറിക്കടിയിലേക്ക് കയറിപ്പോയി. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായിരുന്നു. ലോറി ഡ്രൈവറെ മാറ്റി നിര്‍ത്തി പോലീസ് ജീപ്പില്‍ കയറ്റുമ്പോഴായിരുന്നു വാക്കു തര്‍ക്കമുണ്ടായത്. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരെ സമാധാനിപ്പിക്കുകയായിരുന്നു. പ്രധാന ജംഗ്ഷനായിട്ടും റോഡില്‍ ഡിവൈഡറോ ട്രാഫിക്ക് സര്‍ക്കിളോ സ്ഥാപിക്കാത്തതാണ് അപകടം പതിവാകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Accident, Injured, Police, Lorry, Bike, Lorry hits bike; two injured

Powered by Info News For You

Comments
Post a Comment