വനംവകുപ്പ് ബോട്ട് വാങ്ങല്‍ കരാര്‍: ഗുരുതര വീഴ്ച്ചയെന്ന് വിജിലന്‍സ്, ബോട്ട് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം
തൃശൂര്‍:(www.kvartha.com 03/03/2018) ശെന്തരുണി, തിരുവനന്തപുരം വന്യജീവി ഡിവിഷനുകളില്‍ ബോട്ട് വാങ്ങാന്‍ സ്വകാര്യ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത് ചട്ടം ലംഘിച്ചാണെന്ന് വനംവകുപ്പ് വിജിലന്‍സ്. ഇടപാടിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയ വിജിലന്‍സ്, ബോട്ട് വാങ്ങാന്‍ കരാറുണ്ടാക്കിയ സ്വകാര്യ കമ്പനിയായ 'നോട്ടിക്കല്‍ ലൈന്‍സി'നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.
പണം തിരിച്ചു പിടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 25 സീറ്റുള്ള ബോട്ട് വാങ്ങാന്‍ 2012-'13 സാമ്പത്തിക വര്‍ഷം 62.50 ലക്ഷത്തിനും ശെന്തരുണി വന്യജീവി സങ്കേതത്തിലേക്ക് 15 സീറ്റുള്ളത് വാങ്ങാന്‍ 2015ല്‍ 30.83 ലക്ഷത്തിനുമാണ് കരാര്‍ ഉണ്ടാക്കിയത്.
സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോ വഴിയാണ് ബോട്ടുകള്‍ വാേങ്ങണ്ടതെന്ന് നിര്‍ദേശമുണ്ടെങ്കിലും സിഡ്കോയെ മറയാക്കി ടെന്‍ഡറില്ലാതെ നോട്ടിക്കല്‍ ലൈന്‍സുമായി ഉദ്യോഗസ്ഥര്‍ കരാറിലേര്‍പ്പെട്ടു. ഇക്കാര്യത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശെന്തരുണിയിലെ ബോട്ട് വാങ്ങല്‍ കരാറിലാണ് സിഡ്കോയെ മറയാക്കിയത്. ഓര്‍ഡറിലോ കരാറിലോ എത്ര തുകക്കാണെന്നും ബോട്ട് എന്ന് ലഭിക്കണമെന്നും വ്യക്തമാക്കിയിരുന്നില്ല.
രണ്ട് കരാറുകള്‍ തയാറാക്കിയതായും വിജിലന്‍സ് കണ്ടെത്തി. കരാര്‍ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് തുക അനുവദിക്കേണ്ടത്. എന്നാല്‍ കരാറിലേര്‍പ്പെട്ട ദിവസം തന്നെ മുഴുവന്‍ തുകയും നല്‍കി. ഇതോടൊപ്പം ലഭിക്കാത്ത ബോട്ടും എന്‍ജിനും കിട്ടിയതായി അന്നത്തെ ശെന്തരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്തും അയച്ചു. ഇത് ജോലിത്തിരക്കിനിടയില്‍ പറ്റിയ അബദ്ധമാണെന്നാണ് പിന്നീട് തിരുത്തി തീര്‍ത്തത്. സ്റ്റോര്‍ പര്‍ച്ചേസിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ഡിവിഷനില്‍ 25 സീറ്റുള്ള ബോട്ട് 62.5 ലക്ഷം രൂപക്ക് ആറ് മാസത്തിനകം നിര്‍മിച്ചു നല്‍കാമെന്നായിരുന്നു നോട്ടിക്കല്‍ ലൈന്‍സുമായി 2012 ജൂണ്‍ 15ന് ഒപ്പുവെച്ച കരാര്‍. മൂന്ന് തവണയായി മാത്രമെ തുക അനുവദിക്കാവൂ എന്നിരിക്കെ മുഴുവന്‍ തുകയും കരാറിന് വിരുദ്ധമായി അനുവദിച്ചു. 2015 ജൂണില്‍ വീണ്ടും മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയെങ്കിലും ബോട്ടുകള്‍ നല്‍കിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrishure, Kerala, Boats, Forest department, Vigilence, Forest boat purchase scam.

Powered by Info News For You

Comments
Post a Comment