മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മെഡിക്കല്‍ റെപ്പ് മരിച്ചു
കാസര്‍കോട് (www.evisionnews.co): ഉപ്പള ബായാറില്‍ മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മെഡിക്കല്‍ റെപ്പ് മരിച്ചു. കുമ്പള നായ്ക്കാപ്പിലെ പ്രവീണ്‍ (33)ആണ് മരിച്ചത്. പരേതനായ ശ്യാംഭട്ടിന്റെയും ശകുന്തളയുടെയും മകനാണ്. ശനിയാഴ്ച ഉച്ചയോടെ ബായാര്‍ പദവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Powered by Info News For You

Comments
Post a Comment